കുവൈത്ത് : കുവൈത്തില്‍ തുറസായ സ്ഥലങ്ങളില്‍ മാസ്ക്ക് ഒഴിവാക്കിയേക്കും. തിങ്കളാഴ്ച ചേരുന്ന കാബിനറ്റില്‍ തിരുമാനമെടുത്തേക്കും. അതേസമയം, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് തുടരാനും ആരാധനാലയങ്ങളിലെ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പുന:പരിശോധിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ തരത്തിലുമുള്ള കൂടിച്ചേരലുകള്‍ക്കും അനുമതി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കും തീരുമാനങ്ങള്‍.