ഷാര്‍ജ: ഷാര്‍ജയിലെ പെയിന്റ് ഫാക്ടറിയിൽ വൻ തീപിടുത്തം. ഹംരിയയിലെ പെയിന്റ് ഫാക്ടറിയില്‍ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാ അംഗങ്ങള്‍ കഠിന പരിശ്രമത്തിനൊടുവില്‍ വൈകുന്നേരം 5.45ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഉള്‍പ്പെടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വേനല്‍കാലത്ത് സാധാരണയായി രാജ്യത്ത് വര്ദ്ധിച്ചുവരാറുള്ള തീപിടുത്തങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വകുപ്പ് ഊര്‍ജിത നടപടികള്‍ തുടങ്ങി.