ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫ് ൻ്റെ നേതൃത്വത്തിലുള്ള നാൽപത്തിമൂന്നാമത് മെഡിക്കൽ ക്യാമ്പ് നിയാർക്ക് ഖത്തർ ചാപ്റ്ററിൻ്റെ സഹകരണത്തോടെ ഫോക്കസ് മെഡിക്കൽ സെൻ്ററിൽ വെച്ചു നടത്തി . ഇന്ത്യൻ തൊഴിലാളികൾക്കായി നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ് വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 7 മണി മുതൽ 11 മണി വരെ നടന്ന മെഡിക്കൽ ക്യാമ്പ് ICC അഡ്വൈസറി ബോർഡ് ചെയർമാൻ KS പ്രസാദ് ഉത്ഘാടനം ചെയ്തു.
ICBF പ്രസിഡൻറ് സിയാദ് ഉസ്മാൻ, നിയാർക്ക് ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ പി, ICC വൈസ് പ്രസിഡൻ്റ് സുബ്രമണ്യ ഹെബാഗലു, ICBF വൈസ് പ്രസിഡൻ്റ് വിനോദ് വി നായർ, സെക്രട്ടറി സബിത്ത് ഷഹീർ, നിയാർക് മാനേജ്‌മെന്റ് കമ്മിറ്റി മെംബേർസ് എന്നിവർ മെഡിക്കൽ ക്യാമ്പിൽ സന്നിഹിതരായിരുന്നു. ഫോക്കസ് മെഡിക്കൽ സെൻ്ററിലെ ഡോക്ടർമാരുടെയും സ്റ്റാഫിൻ്റെയും വിശിഷ്യ ഫോക്കസ് മെഡിക്കൽ സെൻ്റർ CEO ആരിഫ്, ഡയറക്ടർ കുഞ്ഞഹമ്മ്ദ് കുറ്റ്യാടി എന്നിവരുടെ സഹകരണം മെഡിക്കൽ ക്യാമ്പ് മികവുറ്റതാക്കി. നിയാർക്ക് ഖത്തർ ചാപ്റ്റർ വളണ്ടിയേർസ് ക്യാമ്പ് നിയന്ത്രിച്ചു.