ദോഹ: ഖത്തറിലെ നിശ്ചിത മെഡിക്കല്‍ സെന്ററുകളില്‍ നടത്തുന്ന കൊവിഡ് പരിശോധനാഫലങ്ങള്‍ മാത്രമെ ഇഹ്തിറാസില്‍ കാണിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രാലയം. 101 സ്വകാര്യ മെഡിക്കല്‍ സെന്ററുകൾക്കാണ് ഇത്തരത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. അംഗീകൃത കേന്ദ്രങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു. മറ്റു സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്തുന്ന ഫലങ്ങള്‍ ഇഹ്തിറാസില്‍ പ്രതിഫലിക്കുകയില്ല. ഇവിടങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ എസ്.എം.എസ് മുഖേന അറിയിക്കും.