ദോഹ: മെഡിക്കൽ റിപ്പോർട്ടുകൾക്ക് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് എച്ച് എം സി. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഓൺലൈനായി അപേക്ഷിക്കാം.
മെഡിക്കൽ റിപ്പോർട്ട്സ് ഓൺലൈൻ സേവനത്തിലൂടെ രോഗികൾക്ക് അവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെടാമെന്നും റിപ്പോർട്ടിന്റെ ഹാർഡ് കോപ്പി പോസ്റ്റൽ വഴി വീട്ടിൽ എത്തിക്കുമെന്നും എച്ച്.എം.സി.യിലെ മീഡിയ റിലേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നായിഫ് അൽ ഷമ്മാരി പറഞ്ഞു.
ഹമദ് ഹെൽത്ത് കാർഡുമായി ബന്ധമുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചാവണം ഓൺലൈൻ സേവനം നടത്തേണ്ടത്. രോഗിയോ അവരുടെ പ്രതിനിധിയോ ഖത്തർ ഐഡി, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവയുൾപ്പെടെ ചില രേഖകളും വിവരങ്ങളും നൽകണം
അപേക്ഷകന് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. കൂടാതെ വിവരങ്ങൾ അഭ്യർത്ഥിക്കുന്നതിനും പുറത്തുവിടുന്നതിനും അംഗീകാരം നൽകേണ്ടതുണ്ട്. കൂടാതെ മാതാപിതാക്കൾക്ക് അവരുടെ കുട്ടിക്കൾക്കോ ചെറുമക്കൾക്ക് വേണ്ടിയോ മെഡിക്കൽ റിപ്പോർട്ടിനു അഭ്യർത്ഥിക്കാം, പ്രായപൂർത്തിയായ കുട്ടികൾക്ക് അവരുടെ മാതാപിതാക്കൾക്കോ മുത്തശ്ശിമാർക്കോ വേണ്ടിയോ, സഹോദരങ്ങൾ, പങ്കാളികൾ, രക്ഷിതാക്കൾ എന്നിവർക്കും പ്രസക്തമായ രേഖകൾ സഹിതം അപേക്ഷിക്കാം.