Friday, December 9, 2022
HomeGulfമെഹ്സൂസ് നറുക്കെടുപ്പിൽ 2 കോടി ദിർഹം സ്വന്തമാക്കി ഇന്ത്യക്കാരൻ

മെഹ്സൂസ് നറുക്കെടുപ്പിൽ 2 കോടി ദിർഹം സ്വന്തമാക്കി ഇന്ത്യക്കാരൻ

ദുബായ്∙ മെഹ്സൂസ് നറുക്കെടുപ്പിൽ 45 കോടിയോളം ഇന്ത്യൻ രൂപ {2 കോടി ദിർഹം ) സ്വന്തമാക്കി ഇന്ത്യക്കാരൻ. കുവൈത്തിൽ പ്രവാസിയായ ദിലീപിനെയാണ് ഭാഗ്യം തുണച്ചത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന മെഹ്സൂസ് 102–ാം നറുക്കെടുപ്പിലാണ് അഞ്ചു ഭാഗ്യ നമ്പരുകളും കൃത്യമായി പ്രവചിച്ച് 48കാരൻ ഭാഗ്യവാനായത്. കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം 2020 മുതൽ ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. മിക്കപ്പോഴും ഒന്നോ രണ്ടോ നമ്പരുകളായിരുന്നു ഒത്തുവന്നത്.

എങ്കിലും നിരാശനാകാതെ പരീക്ഷണം തുടർന്നു. ഏറ്റവും കുറഞ്ഞ തുക(35 ദിർഹം) എന്നത് തന്നെയായിരുന്നു ഇദ്ദേഹത്തെ ഇൗ നറുക്കെടുപ്പിലേക്ക് ആകർഷിച്ചത്. ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ, മെഹ്സൂസിന്റെ 30–ാമത്തെ മൾട്ടി മില്യനയറായിത്തീർന്നു. 12, 24, 31, 39, 49 എന്നീ നമ്പറുകളാണു ഭാഗ്യം കൊണ്ടുവന്നത്.

Most Popular