ദോഹ:ഖത്തറിൽ വിവാഹമോചനത്തിന് മുൻകൈ എടുക്കുന്നത് പുരുഷന്മാർ. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പഠനത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. പുരുഷന്മാര് മുന്‍കൈയെടുത്ത വിവാഹ മോചന കേസുകൾ ജനീവരിയിൽ മാത്രം 92 എണ്ണമാണ്.
ഖത്തര്‍ പൗരന്മാരല്ലാത്തവര് 62 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ജനുവരി മാസം വിവാഹവും വിവാഹമോചനവും കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനുവരിയില്‍ 363 വിവാഹങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്.