ദോഹ: ക്രൊയേഷ്യക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ വമ്ബന്‍ റെക്കോഡാണ് മെസി സ്വന്തം പേരിലാക്കിയത്. മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ പരിശോധിക്കാം.അര്‍ജന്റീനക്കായി കൂടുതല്‍ ലോകകപ്പ് ഗോളെന്ന റെക്കോഡാണ് മെസി ഇപ്പോള്‍ സ്വന്തം പേരിലാക്കിയത്. സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെ പേരിലുണ്ടായിരുന്ന 10 ലോകകപ്പ് ഗോളുകളുടെ റെക്കോഡിനെയാണ് മെസി ഇപ്പോള്‍ മറികടന്നത്.
അസിസ്റ്റിലും മെസി റെക്കോഡിട്ടിരിക്കുകയാണ്. അഞ്ച് ലോകകപ്പുകളിലും അസിസ്റ്റ് നല്കിയ ഏക അര്‍ജന്റൈന്‍ താരമെന്ന നേട്ടമാണ് മെസി സ്വന്തം പേരിലാക്കിയത്. അര്‍ജന്റീനയുടെ നായകനായി കൂടുതല്‍ ലോകകപ്പ് കളിച്ച താരമെന്ന റെക്കോഡും (19 മത്സരം) ഇപ്പോള്‍ മെസിയുടെ പേരിലാണ്. അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ ലോകകപ്പ് അസിസ്റ്റ് റെക്കോഡിനെ മെസി മറികടന്നു. എട്ട് ഡയറക്ട് ഗോള്‍ അസിസ്റ്റ് നല്കിയ മറഡോണയുടെ റെക്കോഡിനെയാണ് ഒമ്ബത് അസിസ്റ്റുമായി മെസി മറികടന്നത്.
ഗോളടിക്കാന്‍ മാത്രമല്ല ഗോളിന് വഴിയൊരുക്കുന്നതിലും മെസി മുന്നിട്ട് നില്ക്കുന്നു. സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നെങ്കിലും ഇപ്പോഴിതാ ഫൈനലിലേക്കെത്തിയിരിക്കുകയാണ് അര്‍ജന്റീന. കപ്പിലേക്കിനി ഒരു ജയത്തിന്റെ ദൂരം മാത്രമാണുള്ളത്.
ഫുട്ബോള്‍ ലോകകപ്പില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡും അര്‍ജന്റൈന്‍ നായകന് സ്വന്തം പേരിലാക്കി. ക്രൊയേഷ്യക്കെതിരായ മത്സരം മെസിയുടെ 26ാം മത്സരമായിരുന്നു. ജര്‍മനിയുടെ ഇതിഹാസ താരം സ്റ്റാല്‍വാര്‍ട്ട് മാത്തൗസിന്റെ റെക്കോഡാണ് മെസി തകര്‍ത്തത്.
ഫൈനലിലും മെസി കളിക്കുമ്ബോള്‍ ഈ റെക്കോഡില്‍ ഇനിയും താരം മുന്നിലെത്തുമെന്നുറപ്പ്. തന്റെ അവസാന ലോകകപ്പില്‍ മെസി കളം നിറഞ്ഞാടുകയാണ്.