ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് യാത്രക്കാരനിൽ നിന്ന് മെത്താംഫെറ്റാമൈൻ പിടികൂടി. മൂന്ന് കിലോ മെത്താംഫെറ്റാമൈൻ ആണ് പിടികൂടിയത്.
എച്ച്‌ഐഎയിലെ കസ്റ്റംസ് അധികൃതരുടെ പരിശോധനയിൽ യാത്രക്കാരന്റെ ബാഗിന്റെ അടിയിൽ നിരോധിത പദാർത്ഥം വെച്ച നിലയിലാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത നിരോധിത ഗുളികകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.