ദോഹ: മെട്രാഷ് 2 ആപ്പിൽ പുതിയ സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. സ്ഥാപനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതുക്കുന്നതിനുമായി പുതിയ ആപ്പ് പ്രയോജനപ്പെടുത്തുവാൻ സാധിക്കും.
സേവനം ഉപയോഗിക്കേണ്ട വിധം വ്യക്തമാക്കുന്ന വീഡിയോ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മെട്രാഷ് 2 ആപ്പിൽ ലോഗിൻ ചെയ്ത ശേഷം ഹോം പേജിൽ നിന്ന് പൊതു സേവനങ്ങൾ തിരഞ്ഞെടുക്കുക. ശേഷം എസ്റ്റാബ്ലിഷ്‌മെന്റ് സേവനം തിരഞ്ഞെടുത്ത് എസ്റ്റാബ്ലിഷ്‌മെന്റ് അപ്‌ഡേറ്റ്/പുതുക്കുക ക്ലിക്കുചെയ്യുക.
ഒരു സ്ഥാപനം പുതുക്കുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ ഉള്ള ആറ് ഓപ്ഷനുകൾ ഈ സേവനത്തിൽ ഉൾപ്പെടുന്നു. പൊതുവായ വിവരങ്ങൾ, വിലാസ വിശദാംശങ്ങൾ, ഉടമയുടെ വിശദാംശങ്ങൾ, അംഗീകൃത വ്യക്തി വിശദാംശങ്ങൾ, പ്രവർത്തന വിശദാംശങ്ങൾ, ലൈസൻസ് വിശദാംശങ്ങൾ എന്നിവ ഇതിൽ അപ്ഡേറ്റ് ചെയ്യാനോ പുതുക്കാനോ സാധിക്കും.