Tuesday, May 17, 2022
HomeGulfഖത്തറില്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം സ്ഥിരീകരിച്ചു

ഖത്തറില്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം സ്ഥിരീകരിച്ചു

ദോഹ:ഖത്തറില്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം സ്ഥിരീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. 50 വയസ്സുള്ള ഒരു പുരുഷനാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒട്ടകങ്ങളുമായി ഇയാൾ നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നു. ഈ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം രോഗലക്ഷണങ്ങളില്ലാത്തവരാണെന്നും ദേശീയ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് 14 ദിവസത്തേക്ക് നിരീക്ഷിക്കുമെന്നും അറിയിച്ചു.

പൊതുജനാരോഗ്യ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച്, രോഗം നിയന്ത്രിക്കുന്നതിനും പടരുന്നത് തടയുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നതായി അറിയിച്ചു. കൊറോണ വൈറസുകളിലൊന്ന് മൂലമുണ്ടാകുന്ന ഒരു വൈറല്‍ ശ്വാസകോശ രോഗമാണ് മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം.

Most Popular