Sunday, May 22, 2022
HomeGulfസൗദിയില്‍ കുറഞ്ഞ വിവാഹ പ്രായം 18 ആക്കി : വിവാഹം റദ്ദാക്കാനും സ്ത്രീകള്‍ക്ക് അവകാശം

സൗദിയില്‍ കുറഞ്ഞ വിവാഹ പ്രായം 18 ആക്കി : വിവാഹം റദ്ദാക്കാനും സ്ത്രീകള്‍ക്ക് അവകാശം

റിയാദ്: സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 ആക്കി . സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ് പേഴ്സണല്‍ സ്റ്റാറ്റസ് ലോ അംഗീകരിച്ചത്.

പ്രത്യേക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാനും അവകാശമുണ്ടായിരിക്കും . പുതിയ നിയമപ്രകാരം, വിവാഹിതരാകുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്. സ്ത്രീയുടെ സാമ്ബത്തിക സ്ഥിതി പരിഗണിക്കാതെതന്നെ ഭാര്യക്കുവേണ്ടി ചെലവിടുന്നത് ഭര്‍ത്താവിന്റെ ബാധ്യതയില്‍പെട്ടതാണ്. കൂടാതെ, വിവാഹ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെതന്നെ വിവാഹമോചനത്തിനും തീരുമാനം വീണ്ടും പരിശോധിക്കാനും സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരിക്കും.

Most Popular