ദോഹ:ഖത്തറിലെ ടൂറിസ്റ്റ് ഏരിയകളിലെ തുറന്ന സ്ഥലങ്ങളില്‍ ഷിഷ/ഹുക്ക സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന് വാണിജ്യ മന്ത്രാലയം. ക്ളീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകള്‍ക്ക് ബൊഫെ സര്‍വീസുകളും ആകാം. അതേസമയം റസ്റ്റോറന്റുകളിലും കഫേകളിലും ഇന്‍ഡോറില്‍ വാക്സിനെടുത്തവരേയും അവരുടെ 12 വയസില്‍ താഴെയുള്ള കുട്ടികളെയും ഖത്തര്‍ ക്ളീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകളില്‍ 75 ശതമാനം ശേഷിയിലും അല്ലാത്തവയില്‍ 40 ശതമാനം ശേഷിയിലും അനുവദിക്കും. ഔട്ട് ഡോറില്‍ വാക്സിനെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഖത്തര്‍ ക്ളീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകളില്‍ 100 ശതമാനം ശേഷിയിലും അല്ലാത്തവയില്‍ 50 ശതമാനം ശേഷിയിലും പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.