Wednesday, January 26, 2022
HomeGulfഖത്തറിലെ എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും ഷിഷ/ഹുക്ക നിരോധിച്ചു

ഖത്തറിലെ എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും ഷിഷ/ഹുക്ക നിരോധിച്ചു

ദോഹ; ഖത്തറിൽ ജനുവരി 8 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും ഷിഷ/ഹുക്ക നിരോധനം ഏർപ്പെടുത്തി. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. നിലവിൽ ഖത്തറിൽ കോവിഡ് വ്യാപനം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. തീരുമാനം ലംഘിക്കുന്ന ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്ലാ കമ്പനികളോടും വ്യക്തികളോടും അവരുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ പാലിക്കണമെന്നും വിവിധ ഭാഷകളിൽ നൽകുന്ന കോവിഡ് -19 വൈറസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങൾക്കും ഉറവിടങ്ങൾക്കും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ടോൾ ഫ്രീ നമ്പറായ 16000. വിളിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Most Popular