ദോഹ: ഖത്തറിൽ സെൻട്രൽ മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാർക്കിടയിൽ പരിശോധന ക്യാമ്പയിൻ നടത്തി. പരിശോധനാ കാമ്പയിന്റെ ദൃശ്യങ്ങൾ മന്ത്രാലയം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് മന്ത്രാലയത്തിന്റെ ഈ നപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ലൈസന്‍സുള്ളതും ലൈസന്‍സില്ലാത്തതുമായ ഓണ്‍ലൈന്‍ ബിസിനസ്സുകളിലും പരിശോധന ക്യാമ്പയിനുകള്‍ വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.