ആപ്പിൾ സ്റ്റോറിൽ ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി ആപ്പ് പുറത്തിറക്കി

ദോഹ: ആപ്പിൾ സ്റ്റോറിൽ ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി ആപ്പ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. ഡിജിറ്റൽ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കൽ, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനുള്ള എളുപ്പവഴി നൽകൽ, ഇലക്ട്രോണിക് ഇഷ്യൂ ചെയ്ത രേഖകൾ സ്റ്റാമ്പ് ചെയ്യൽ എന്നീ സേവനങ്ങൾ ആപ്ലിക്കേഷൻ വഴി ലഭ്യമാകും.

സൈബർസ്‌പേസിലെ ഐഡന്റിറ്റി മോഷണ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന, സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ആപ്ലിക്കേഷനിലൂടെ പുതിയ സേവനം ഏറ്റവും ഉയർന്ന വിശ്വാസ്യത ഉറപ്പ് നൽകുന്നുണ്ട്.