ദോഹ: ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പൊതുവിദ്യാലയങ്ങളില്‍ എങ്ങനെ പരീക്ഷകള്‍ നടത്തണം എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് അധികൃതര്‍ പുറത്തിറക്കിയത്.
ഒരു ക്ലാസ് മുറിയില്‍ 15-ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. സ്പോര്‍ട്സ് ഹാളിലാണ് പരീക്ഷ നടത്തുന്നതെങ്കില്‍ 60 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കരുത്. ടേം പരീക്ഷകളുടെ അവസാനം നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയാണ്.
ഖത്തറില്‍ ദൈനംദിന കൊവിഡ് നിരക്ക് ഗണ്യമായി കുറയുന്നുണ്ടെങ്കിലും സ്കൂളുകള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് തുടരണം. ഓരോ വിദ്യാര്‍ത്ഥിയ്ക്കും ഇടയില്‍ 1.5 മീറ്റര്‍ അകലവും എല്ലാവരും മാസ്ക് ധരിക്കുകയും വേണം.
നവംബര്‍ ഒന്നു മുതലാണ് രാജ്യത്തെ സ്കൂളുകളില്‍ ഹാജര്‍ നില വര്‍ധിപ്പിച്ചത്. എല്ലാ കുട്ടികളും റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്.