മക്ക: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധന റദ്ദാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം. മക്ക മസ്ജിദുല്‍ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും ഇനി ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധന ഉണ്ടാകില്ല. സൗദിക്ക് പുറത്തു നിന്ന് വരുന്ന ഉംറ തീര്‍ഥാടകര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് ഡേറ്റ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയും റദ്ധാക്കിയിട്ടുണ്ട്.
ഉംറ തീര്‍ത്ഥാടനത്തിനായി രാജ്യത്തേക്ക് വരുന്നവര്‍ അംഗീകൃത പി.സി.ആര്, ആന്റിജന്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നല്‍കണമെന്ന വ്യവസ്ഥയും, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്, ഹോം ക്വാറന്റൈന് എന്നിവയും ഒഴിവാക്കി.