Monday, May 23, 2022
HomeGulfഖത്തറിന്റെ ആചാരങ്ങളെയും നിയമങ്ങളെയും മാനിക്കണമെന്ന് പ്രവാസികളോട് ആഭ്യന്തര മന്ത്രാലയം

ഖത്തറിന്റെ ആചാരങ്ങളെയും നിയമങ്ങളെയും മാനിക്കണമെന്ന് പ്രവാസികളോട് ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറിന്റെ നിയമങ്ങളും ആചാരങ്ങളും മാനിക്കണമെന്ന് പ്രവാസികളോട് അഭ്യർത്ഥിച്ച് ആഭ്യന്തര മന്ത്രാലയം. ഖത്തറിലെ ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമല്ലാത്ത വസ്തങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ഖത്തറിലേക്ക് എത്തുന്ന പ്രവാസികള്‍ തങ്ങളുടെ മാതൃരാജ്യത്തിന്റെ ധാര്‍മ്മികത പുലര്‍ത്തണമെന്നും സ്വന്തം രാജ്യത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുത്താതെ പ്രകടമാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനന്റ് കേണല്‍ അലി ഫലാഹ് അല്‍ മാരി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അൽ റയ്യാൻ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് സംഘടിപ്പിച്ച വെബിനാറിൽ “കുറ്റകൃത്യം തടയൽ ഒരു പങ്കിട്ട ഉത്തരവാദിത്തമാണ്” എന്ന തലക്കെട്ടിൽ സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വെബിനാറില്‍, കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലീസിന്റെ പങ്കിനെക്കുറിച്ചും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ കമ്പനികളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദമാക്കി. മോഷണം, കവര്‍ച്ച, ചൂതാട്ടം, കുടിശ്ശിക അടയ്ക്കാത്തത്, മദ്യപാനം തുടങ്ങിയവയാണ് അല്‍ റയ്യാന്‍ സുരക്ഷാ വകുപ്പിന് ലഭിക്കുന്ന ഏറ്റവും സാധാരണമായ പരാതികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Most Popular