Sunday, October 24, 2021
HomeGulfഅറബിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം; വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ഖത്തർ

അറബിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം; വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ഖത്തർ

ദോഹ: ഖത്തറിൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, വെർച്വൽ പ്ലാറ്റ്ഫോമുകൾ, ഗാർഹിക ബിസിനസുകൾ തുടങ്ങിയ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അറബിയിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലവിവരപട്ടിക വ്യക്തമായും എല്ലാവരും കാണുന്ന രീതിയിലും പ്രദർശിപ്പിക്കണമെന്നു വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശിച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംരക്ഷണം, വാണിജ്യ സൗകര്യങ്ങൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, വെർച്വൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയകൾ, ലൈസൻസുള്ള ഗാർഹിക ബിസിനസുകൾ എന്നിവയെക്കുറിച്ചുള്ള 2008 ലെ നിയമം നമ്പർ (8) ലെ ആർട്ടിക്കിൾസ് (7.8.11.17) അനുസരിച്ച് എല്ലാവരും ഈ നിയമം പിന്തുടരാൻ ബാധ്യസ്ഥരാണ് എന്നും മന്ത്രാലയം ഓർമപ്പെടുത്തി.

Most Popular