Wednesday, September 28, 2022
HomeGulfമിൻസയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി, കോട്ടയത്തെ വീട്ടിൽ മൃതദേഹം സംസ്കരിച്ചു

മിൻസയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി, കോട്ടയത്തെ വീട്ടിൽ മൃതദേഹം സംസ്കരിച്ചു

കോട്ടയം: സ്കൂൾ ജീവനക്കാരുടെ അനാസ്ഥയുടെ ഇരയായി ഖത്തറിൽ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നാലു വയസുകാരി ഇനി കോട്ടയത്തെ കുടുംബ വീട്ടിൽ അന്തിയുറങ്ങും.

നാട്ടിലേക്ക് പുറപ്പെടും മുൻപ് ഖത്തർ അൽവക്രയിലെ മോര്‍ച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മ‍ൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. മിൻസയുടെ മരണത്തിൽ ഖത്തറിലെ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിചുവരികയാണ്.

സ്കൂള്‍ ബസിൽ ഇരുന്ന് മിൻസ ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. സംഭവത്തിൽ അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ സ്കൂൾ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് .

മിൻസയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ഖത്തര്‍ സര്‍ക്കാര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി ഉത്തരവാദികൾക്ക് നിയമപ്രകാരമുള്ള പരമാവധിശിക്ഷ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. കുട്ടികൾക്കായി ഏറ്റവും ഉയർന്നനിലവാരത്തിലുള്ള സുരക്ഷാമാനദണ്ഡങ്ങളാണ് വിദ്യാഭ്യാസമന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തിൽ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

Most Popular