കുവൈത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മാസം മുൻപ് കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുബാറക് അല്‍ റാഷിദി എന്ന സ്വദേശി പൗരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏപ്രിൽ പകുതി മുതൽ യുവാവിനെ കാണാനില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പടിഞ്ഞാറല്‍ സാല്‍മിയയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇയാളെ കാണാതായ സമയം മുതല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വ്യാപകമായ തെരച്ചില്‍ തുടങ്ങിയിരുന്നു. പബ്ലിക് സെക്യൂരിറ്റി, ട്രാഫിക്, സെന്‍ട്രല്‍ ഓപ്പറേഷന്‍സ്, പട്രോള്‍സ്, ഹെലികോപ്റ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറ് കണക്കിന് ഉദ്യോഗസ്ഥരും നിരവധി സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിന്റെ ഭാഗമായിരുന്നു. മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കി.