Wednesday, July 6, 2022
HomeGulfദുബൈയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ദുബൈയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ദുബൈ: ദുബൈയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. കൊല്ലം കൊറ്റങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ് (24) കഴിഞ്ഞയാഴ്‍ച കാണാതായത്.

ഒരാഴ്ചയ്ക്ക് ശേഷമാണ് യുവാവ് മടങ്ങിയെത്തിയത്. മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടതോടെ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അജ്മാനിലായിരുന്നെന്നുമാണ് ഇയാൾ പറഞ്ഞത്.

ആറ്​ മാസം മുമ്പ്​ സന്ദർശക വിസയില്‍ യുഎഇയിലെത്തിയ സുരേഷ് കുമാർ ക്രെഡിറ്റ് കാര്‍ഡ് സെയില്‍സുമായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി ചെയ്യുന്നത്. ഹോര്‍ലാന്‍സിലെ അല്‍ ഷാബ് വില്ലേജിലുള്ള താമസ സ്ഥലത്തു നിന്ന് വ്യാഴാഴ്‍ചയാണ് ഇദ്ദേഹത്തെ കാണാതായത് . തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Most Popular