ദോഹ: മൊബൈല്‍ ആപ്പ് സര്‍വീസുകള്‍ ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് വുഖൂദ് അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലം അടുത്തിടെ സര്‍വീസ് തടസപ്പെടുകയും സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച മുതൽ ആപ്ലിക്കേഷനിലെ സര്‍വീസ് ടോപ്പ്-അപ്പ് ഉള്‍പ്പെടെയുള്ളവ സാധാരണ പോലെ പ്രവർത്തിച്ചു തുടങ്ങും.
വാദി അല്‍ ബനാത്ത്, മെസൈമീര്‍ ഫാഹെസ് സ്റ്റേഷനുകളിലെ വാഹന പരിശോധന ഞായറാഴ്ച മുതല്‍ മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്താല്‍ മാത്രമേ ലഭ്യമാകൂവെന്ന് വുഖൂദ് കൂട്ടിച്ചേര്‍ത്തു. പുതിയ ഫീച്ചറുകള്‍ ലഭ്യമാകുന്നതിന് മൊബൈല്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാനും വുഖൂദ് നിര്‍ദേശിച്ചു.