ഈദുല്‍ ഫിത്തര്‍; സേവന, സുരക്ഷാവകുപ്പുകളിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം

ദോഹ: ഈദുല്‍ ഫിത്തര്‍ അവധിദിവസങ്ങളില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം (MoI) വിവിധ സേവന, സുരക്ഷാവകുപ്പുകളിലെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ചു.

സുരക്ഷാവകുപ്പുകളുടെയും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങളുടെയും പ്രവൃത്തിസമയം 24 മണിക്കൂര്‍ ആയിരിക്കും. സേവന വകുപ്പുകളില്‍ (പാസ്‌പോര്‍ട്ട്, ട്രാഫിക്, നാഷണാലിറ്റി ആന്‍ഡ് ട്രാവല്‍ ഡോക്യുമെന്റ്‌സ്, ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) പ്രവൃത്തിസമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും.