Saturday, January 29, 2022
HomeGulfവിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015ലെ നിയമ നമ്പർ (21) ലെ വ്യവസ്ഥകൾ ലംഘിക്കുന്ന പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന ഗ്രേസ് പിരിയഡ് 2021 ഡിസംബര്‍ 31-ന് അവസാനിക്കേണ്ടതായിരുന്നു. ഇതാണ്  നീട്ടിയിരിക്കുന്നത്. വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്മെന്റിലോ, ഉമ്മു സലാല്‍ , ഉമ്മു സുനൈം മിസൈമീര്‍ അല്‍ വക്ര, അല്‍ റയ്യാന്‍ എന്നീ സര്‍വീസസ് സെന്ററുകളിലോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. റസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ വിസ നിയമം അല്ലെങ്കില്‍ ഫാമിലി വിസിറ്റ് വിസ നിയമം എന്നിവ ലംഘിച്ച പ്രവാസികള്‍ക്ക് ഈ കാലയളവില്‍ അവരുടെ നിയമപരമായ സ്റ്റാറ്റസ് ശരിപ്പെടുത്താന്‍ അപേക്ഷ സമര്‍പ്പിക്കാം. ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെ നിശ്ചിത കാലയളവില്‍ അനുരഞ്ജനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ താമസ നിയമം, തൊഴില്‍ വിസ നിയമം, ഫാമിലി വിസിറ്റ് വിസ നിയമം മുതലായ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുവാനുള്ള പ്രത്യേക അവസരമാണിത്.

Most Popular