Friday, October 7, 2022
HomeGulfകുരങ്ങുപനി; യുഎഇയിൽ ക്വാറന്‍റീനും ഐസൊലേഷനും ഏര്‍പ്പെടുത്തി

കുരങ്ങുപനി; യുഎഇയിൽ ക്വാറന്‍റീനും ഐസൊലേഷനും ഏര്‍പ്പെടുത്തി

അബുദാബി: കുരങ്ങുപനി ബാധിച്ചവർക്ക് മുൻകരുതൽ നടപടികളുടെ ഭാഗമായി ക്വാറന്‍റീനും ഐസൊലേഷനും ഏര്‍പ്പെടുത്തി യുഎഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം ബാധിച്ച വ്യക്തികളും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും ക്വാറന്റൈനിൽ കഴിയണം.

പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്തവർ , രോഗം ഭേദമാകുന്നത് വരെ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയണം. അവരുമായി അടുത്ത് ഇടപെട്ടിട്ട് ഉള്ളവര്‍ 21 ദിവസത്തില്‍ കുറയാതെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയും വേണം. അടുത്ത സമ്പര്‍ക്കമുള്ളവര്‍ ഹോം ഐസൊലേഷന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Most Popular