Tuesday, September 27, 2022
HomeGulfലോകകപ്പ് ; ആരോഗ്യ പരിപാലന സേവനങ്ങളും ഉപദേശങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി...

ലോകകപ്പ് ; ആരോഗ്യ പരിപാലന സേവനങ്ങളും ഉപദേശങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ആരോഗ്യ പരിപാലന സേവനങ്ങളും ആരോഗ്യ ഉപദേശങ്ങളും സംബന്ധിച്ച വിപുലമായ വിവരങ്ങൾ ലഭ്യമാക്കുന്ന പുതിയ വെബ്‌സൈറ്റ് https://sportandhealth.moph.gov.qa/EN/faninfo/Pages/Homepage.aspx പൊതുജനാരോഗ്യ മന്ത്രാലയം (MOPH) പുറത്തിറക്കി.

ടൂർണമെന്റിലുടനീളം പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ, അസ്‌പെതർ, സിദ്ര മെഡിസിൻ, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ആംഡ് ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ഖത്തർ എനർജി ഹെൽത്ത് സർവീസസ് എന്നിവ ടീമുകൾക്കും ഉദ്യോഗസ്ഥർക്കും മീഡിയ ഏജൻസികൾ പോലെയുള്ള പ്രത്യേക താത്കാലിക വർക്ക്ഫോഴ്‌സ് ഗ്രൂപ്പുകൾക്കും അതുപോലെ പ്രാദേശികവും മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന ആരാധകർക്കും വൈവിധ്യമാർന്ന മെഡിക്കൽ സേവനങ്ങൾ നൽകുന്നതിന് സന്നദ്ധമായിരിക്കുമെന്ന് ഖത്തർ ലോകകപ്പ് ഹെൽത്ത് സ്ട്രാറ്റജിക് കമാൻഡ് ഗ്രൂപ്പിന്റെ ചെയർ ഡോ. അഹമ്മദ് അൽ മുഹമ്മദ് വിശദീകരിച്ചു പറഞ്ഞു.

ടൂർണമെന്റിനായി ഒരു ദശലക്ഷത്തിലധികം ആരാധകർ ഖത്തർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.

Most Popular