Wednesday, January 19, 2022
HomeGulfഓമിക്രോൺ വ്യാപനം; ഗ്രീന്‍, റെഡ്, എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ

ഓമിക്രോൺ വ്യാപനം; ഗ്രീന്‍, റെഡ്, എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ

ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ഗ്രീന്‍, റെഡ്, എക്സെപ്ഷണല്‍ റെഡ് ലിസ്റ്റ് എന്നിവയുടെ പട്ടിക ഖത്തർ പുതുക്കി. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
അപകടസാധ്യതയുടെ തോത് അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. പുതിയ പട്ടിക ഉടന്‍ പ്രാബല്യത്തില്‍ വരും
പുതുക്കിയ പട്ടികയിൽ ഗ്രീന്‍ ലിസ്റ്റില്‍ 175 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. റെഡ് ലിസ്റ്റില്‍ 21 രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളാണ് എക്സെപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ളത്. ബംഗ്ലാദേശ്, ബോട്‌സ്വാന, ഈജിപ്ത്, ഈശ്വതിനി, ഇന്ത്യ, ലെസോത്തോ, നമീബിയ, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ദക്ഷിണ സുഡാന്‍, സുഡാന്‍, സിംബാബ്വെ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണവ.

Most Popular