കോവിഡ് 19: ലോ റിസ്‌ക് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ ആരോഗ്യമന്ത്രാലയം

hamad-airport-qatar

ദോഹ: കോവിഡുമായി ബന്ധപ്പെട്ട് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (എംപിഎച്ച്) അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർ ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ ഇരുന്ന ശേഷം വിമാനത്താവളത്തിലെ കോവിഡ് -19 പരിശോധന നടത്തി യാത്ര തുടരാം.

കോവിഡുമായി ബന്ധപ്പെട്ട് ലോകമെമ്പാടും യാത്രാനിയന്ത്രണങ്ങൾ തുടരുകയാണെങ്കിലും ഖത്തർ തങ്ങളുടെ യാത്രാനയങ്ങൾ നിരന്തരം പുതുക്കാറുണ്ട്. ഖത്തറിലെയും മറ്റ് രാജ്യങ്ങളിലെയും മാറി മാറി വരുന്ന പൊതുജനാരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കിയത്. മാറ്റങ്ങൾ ആഗസ്റ്റ് 15 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പുതുക്കിയ യാത്രാനയം അനുസരിച്ച്, കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർ വിമാനത്താവളത്തിലെത്തിയ ശേഷം കൊറോണ വൈറസ് പരിശോധന നടത്തണം. കൂടാതെ വീട്ടിൽ ഒരാഴ്ച നിരീക്ഷണത്തിൽ തുടരുമെന്ന് സാക്ഷ്യപ്പെടുത്തണം. എഹ്‌തേരാസ് ആപ്ലിക്കേഷനിലെ യാത്രക്കാരന്റെ സ്റ്റാറ്റസ്
രാജ്യത്ത് പ്രവേശിക്കുമ്പോൾ മഞ്ഞയായിരിക്കും. നിരീക്ഷണത്തിൽ പോകേണ്ടയാൾ എന്നർഥം.

ഒരാഴ്ച നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം വീണ്ടും കോവിഡ് പരിശോധനയ്ക്കായി നിർദേശിക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിലൊന്നിൽ പോയി പരിശോധന നടത്തണം. ഫലം പോസിറ്റീവ് ആണെങ്കിൽ ഐസൊലേറ്റ് ചെയ്യും. നെഗറ്റീവ് ആണെങ്കിൽ നിരീക്ഷണ കാലാവധി ഒരാഴ്ചക്കുള്ളിൽ അവസാനിച്ച് എഹ്‌തേരാസ് ആപ്ലിക്കേഷനിലെ യാത്രക്കാരന്റെ സ്റ്റാറ്റസ് പച്ചയാകും.

രാജ്യങ്ങളുടെ പുതിയ പട്ടിക:

1. ബ്രൂണൈ ദാറുസ്സലാം

2. തായ്‌ലൻഡ്

3. ചൈന

4. ന്യൂസിലാന്റ്

5. വിയറ്റ്‌നാം

6. മലേഷ്യ

7. ദക്ഷിണ കൊറിയ

8. ക്യൂബ

9. ഹംഗറി

10. ഫിൻലാൻഡ്

11. ലാത്വിയ

12. എസ്റ്റോണിയ

13. നോർവേ

14. ഇറ്റലി

15. ലിത്വാനിയ

16. ഗ്രീസ്

17. സ്ലൊവാക്യ

18. അയർലൻഡ്

19. ജർമ്മനി

20. സ്ലൊവേനിയ

21. ജപ്പാൻ

22. ഡെൻമാർക്ക്

23. സൈപ്രസ്

24. യുണൈറ്റഡ് കിംഗ്ഡം

25. കാനഡ

26. ടർക്കി

27. പോളണ്ട്

28. ഓസ്ട്രിയ

29. അൾജീരിയ

30. നെതർലാന്റ്‌സ്

31. ഐസ്ലാന്റ്

32. ഫ്രാൻസ്

33. ക്രൊയേഷ്യ

34. സ്വിറ്റ്‌സർലൻഡ്

35. മൊറോക്കോ

36. ഓസ്ട്രേലിയ

37. മാൾട്ട

38. പോർച്ചുഗൽ

39. ചെക്കിയ

40. സ്വീഡൻ