Sunday, January 23, 2022
HomeGulfകോവിഡ് നിയമലംഘനം; ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 1,149 പേർ

കോവിഡ് നിയമലംഘനം; ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 1,149 പേർ

ദോഹ: കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഖത്തറിൽ ഇന്നലെ അറസ്റ്റിലായത് 1,149 പേർ. മാസ്ക് ധരിക്കാത്ത 603 പേരും സുരക്ഷിത ശാരീരിക അകലം പാലിക്കാത്ത 532 പേരും ഉൾപ്പെടെയാണ് അറസ്റ്റിലായത്. കോവിഡ് മൂന്നാം തരംഗം വ്യാപകമാവുന്നു സാഹചര്യത്തിൽ ഖത്തറിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിര്ബന്ധമാണ്. വ്യായാമം ചെയ്യുന്നവര്‍ക്ക് മാത്രമാണ് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നൽകിയിട്ടുള്ളത്.

ആശുപത്രികള്‍, പള്ളികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പൊതുയിടങ്ങളില്‍ ഇളവ് ലഭിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. സംരക്ഷിക്കുന്നതിനായി നിലവിലുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular