കുവൈത്തിൽ 3 ലക്ഷത്തിലധികം പ്രവാസികളുടെ ഇക്കാമ റദ്ദായി

കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്ന് ലക്ഷത്തിലധികം വരുന്ന പ്രവാസികളുടെ ഇക്കാമ റദ്ദായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ വിസ കാറ്റഗറിയിൽ ഉൾപ്പെടുന്നവരുടെ കണക്കാണിത്. യാത്രാ നിയന്ത്രണങ്ങള്‍ കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്താന്‍ സാധിക്കാതെ വന്നവര്‍, നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവര്‍, ജോലി അവസാനിച്ചതിനെ തുടര്‍ന്ന് സ്വമേധയാ ഇഖാമ റദ്ദാക്കിയവര്‍, സ്ഥിരമായി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച പ്രവാസികള്‍ എന്നിവരുടെയെല്ലാം കണക്കുകൾ ചേർത്താണിത്. ഏഷ്യന്‍, അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇക്കാമ റദ്ദായവരിൽ അധികവും. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇഖാമ റദ്ദാക്കപ്പെട്ടവരുടെ എണ്ണം 44,124 ആയിരുന്നു. കൊവിഡ് മഹാമാരി സൃഷ്‍ടിച്ച പ്രതിസന്ധി കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്തി ഇഖാമ പുതുക്കാന്‍ സാധിക്കാത്തവരുടെ എണ്ണം കൂടിയതാണ് വര്‍ദ്ധനവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.