Thursday, December 8, 2022
HomeGulfഖത്തറിലെ സ്വയംഭരണ വാഹനങ്ങൾ നിയന്ത്രിക്കാൻ തീരുമാനം

ഖത്തറിലെ സ്വയംഭരണ വാഹനങ്ങൾ നിയന്ത്രിക്കാൻ തീരുമാനം

ദോഹ: ഖത്തറിലെ സ്വയംഭരണ വാഹനങ്ങൾ നിയന്ത്രിക്കാനുള്ള നിയമങ്ങൾ വികസിപ്പിക്കുന്നതായി ഗതാഗത മന്ത്രാലയം.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പരിസ്ഥിതി സുസ്ഥിരമായ ഗതാഗത സംവിധാനത്തിലൂടെ രാജ്യത്ത് മൊബിലിറ്റി, ഗതാഗത സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ് മന്ത്രാലയത്തിന്റ ലക്‌ഷ്യം.

സാങ്കേതിക, നിയമ, സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി പരിഗണനകൾ എന്നിവ കണക്കിലെടുത്തുകൊണ്ടാവും തന്ത്രത്തിന്റെയും നിയമനിർമ്മാണത്തിന്റെയും വികസനം. രാജ്യത്ത് സ്വയംഭരണ വാഹനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു റോഡ് മാപ്പും ഭരണവും നിയന്ത്രണ ചട്ടക്കൂടും ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Most Popular