ദോഹ: ഖത്തറിലെ കാർവാ ടാക്സികൾ ഹൈബ്രിഡ് ഇലക്ട്രിക്ക് സിസ്റ്റത്തിലേക്ക് മാറുന്നു. വാഹനങ്ങൾ സ്വയം ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റം ഉപയോഗിച്ച് വളരെ കാര്യക്ഷമമായ ലോ എമിഷൻ ഗ്യാസോലിൻ, ഇലക്ട്രിക് മോട്ടോർ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കും.
സ്റ്റാർട്ട് അപ്പ് ചെയ്യുമ്പോഴോ നിർത്തുമ്പോഴോ മന്ദഗതിയിൽ നീങ്ങുമ്പോഴോ വാഹനം പൂർണമായും വൈദ്യുതോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. ചക്രങ്ങളില്‍ നിന്നുള്ള ഗതികോര്‍ജ്ജത്തെ കാറിനകത്തെ ബാറ്ററിയില്‍ സംഭരിച്ച് വൈദ്യുതിയാക്കി മാറ്റുന്നതാണ് ഈ സാങ്കേതിക വിദ്യ.
മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഓരോ വാഹനവും പുറന്തള്ളുന്ന കാര്‍ബണ്‍ മലിനീകരണം ഏകദേശം 12,000 കിലോ വരെ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.