മുല്ലപ്പെരിയാർ; സമര പ്രഖ്യാപനത്തിന് ഐക്യദാർഢ്യം: സോഷ്യൽ ഫോറം

ദോഹ: മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്ത് പുതിയത് നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളപിറവിദിനത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ നടത്തിയ സമര പ്രഖ്യാപനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം.
കേരളത്തിലെ അഞ്ച് പ്രധാന ജില്ലകളെ ഭൂപടത്തിൽ നിന്നു തന്നെ തുടച്ചു നീക്കാൻ തക്ക ശേഷിയുള്ള മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്ത്  പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1895 ൽ നിർമിച്ച ഡാമിന്റെ കെട്ടുറപ്പിൽ പൊതുജനങ്ങൾ ആശങ്കാകുലരാണ്.
ഏതാണ്ട് 35 ലക്ഷം ജനങ്ങളെ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ ഡാം ഉടൻ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്  എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി സോഷ്യൽ ഫോറം പ്രസ്താവനയിൽ പറഞ്ഞു.