Sunday, May 22, 2022
HomeGulfഭക്ഷ്യ സുരക്ഷ നിയമലംഘനം: ഖത്തറിൽ ഭക്ഷ്യശാലകൾക്കെതിരെ നടപടി

ഭക്ഷ്യ സുരക്ഷ നിയമലംഘനം: ഖത്തറിൽ ഭക്ഷ്യശാലകൾക്കെതിരെ നടപടി

ദോഹ: ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിന് വിവിധ റസ്‌റ്റോറന്റുകൾ, മിനി മാർട്ട്, അടുക്കള എന്നിവ അടച്ചുപൂട്ടാൻ മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്തരവിട്ടു. എ & എച്ച് ഫുഡ് കോർട്ട് ഏഴ് ദിവസത്തേക്ക് അടച്ചിടാൻ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടപ്പോൾ ദോഹയിലെ സുഡാനീസ് ആന്റ് അറബിക് ഫുഡിനുള്ള സാൽവ ഗാർഡൻസ് റെസ്റ്റോറന്റും അബാനോസ് റെസ്റ്റോറന്റും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നോട്ടീസ് നൽകിയിട്ടുണ്ട് .

വക്രയിൽ, NAS മിനി മാർട്ടിന് 15 ദിവസത്തേക്ക് അടച്ചുപൂട്ടൽ ഓർഡർ നൽകി. സലാലിലെ മഅറെബ് കിച്ചൻ അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ ആവശ്യപ്പെട്ടു. അടഞ്ഞുകിടക്കുന്ന കട തുറക്കുന്നതിനോ, അടച്ചുപൂട്ടുന്ന കാലയളവിൽ എന്തെങ്കിലും പ്രവർത്തനം നടത്തുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ അനുവദനീയമല്ല, ലംഘനം ക്രിമിനൽ കുറ്റത്തിന് കാരണമാകും എന്നും മുന്നറിയിപ്പുണ്ട്.

Most Popular