കുവൈത്തി കുടുംബത്തിലെ മൂന്നുപേരെ ​കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത്​ സിറ്റി: അര്‍ദിയയില്‍ കുവൈത്തി കുടുംബത്തിലെ മൂന്നുപേരെ ​കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ത്യക്കാരന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍.

കുവൈത്ത്​ പൗരന്‍ അഹമ്മദ് (80) ഭാര്യ ഖാലിദ (50) മകള്‍ അസ്മ (18) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണ്​ അറസ്​റ്റിലായി ദിവസങ്ങള്‍ക്കകം ജയിലില്‍ മരിച്ചത്​. മാര്‍ച്ച്‌​ നാല്​ വെള്ളിയാഴ്​ചയാണ്​ മൂന്നുപേരുടെ മൃതദേഹം അര്‍ദിയയിലെ വീട്ടില്‍ കണ്ടെത്തിയത്​. സംഭവസ്ഥലത്തെ ചുറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ്​ പ്രതിയെ തിരിച്ചറിഞ്ഞത്​.

 

പ്രതിയുടെ മൃതദേഹം ഫോറന്‍സിക്​ പരിശോധനക്ക്​ കൈമാറിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ആന്ധ്രപ്രദേശ്​ സ്വദേശിയാണിയാള്‍. സാമ്ബത്തിക തര്‍ക്കം മൂലമാണ്​ കുറ്റം ചെയ്​തതെന്ന്​ പ്രതി നേരത്തെ പൊലീസിനോട്​ പറഞ്ഞിരുന്നു.