ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപിടുത്തം

മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപിടിത്തം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി 20 മണിക്കൂര്‍ നീണ്ട പ്രയക്നത്തിനൊടുവിലാണ് തീയണച്ചത്.

ബൗശര്‍ വിലായത്തില്‍ മിസ്ഫഹ പ്രദേശത്തെ ഗോഡൗണിനാണ് തീ പിടിച്ചത് . ഗോഡൗണിലെ മിക്ക സാധനങ്ങളും കത്തിനശിച്ചു. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. മണ്ണുമാന്തിയടക്കമുള്ള യന്ത്രങ്ങളുടെ സഹായത്താല്‍ വളരെ സാഹസപ്പെട്ടായിരുന്നു തീ അണച്ചത്. ആര്‍ക്കും പരിക്കുകളൊന്നുമില്ല.