Thursday, December 8, 2022
HomeGulfമുസീസ് 22 ഹരിശങ്കർ ലൈവ് ഇൻ ഖത്തർ നാളെ

മുസീസ് 22 ഹരിശങ്കർ ലൈവ് ഇൻ ഖത്തർ നാളെ

ദോഹ:കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തറിൽ ആരംഭിച്ച മുസിസിന്റെ ബാനറിൽ യുവഗായകരിൽ ശ്രദ്ധേയനായ ഹരിശങ്കറിനെയും പ്രഗതി ബാൻഡിനെയും അണിനിരത്തി മുസീസ് 22 ഹരിശങ്കർ ലൈവ് ഇൻ ഖത്തർ സംഗീത വിരുന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് അൽ അറബി സ്പോർട്സ്‌ ഇൻഡോർ ഹോളിൽ നടക്കും. ആലാപന മികവുകൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസുകീഴടക്കിയ പ്രിയ ഗായകനാണ് കെ എസ് ഹരിശങ്കർ.

സംഗീത പാരമ്പര്യമുള്ള ആലപ്പി ശ്രീകുമാറിന്റെയും കമലാ ലക്ഷ്മിയുടെയും മകനും സംഗീതജ്ഞയായ ഡോ.കെ ഓമനക്കുട്ടി, സംഗീതജ്ഞരായ എം ജി രാധാകൃഷ്ണൻ, എം ജി ശ്രീകുമാർ,  കുടുംബത്തിൽ നിന്ന് വരുന്ന ഇളമുറ ഗായകനാണ് ഹരിശങ്കർ.

പിന്നണി ഗായകൻ എന്നതിനപ്പുറം സംഗീതത്തിന്റെ പുതുവഴികളിലൂടെ ഗാനത്തിന്റെ തനിമഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക്‌ വേറിട്ട സംഗീത വിരുന്ന് സമ്മാനിക്കുന്ന മ്യൂസിഷ്യൻ  k s ഹരിശങ്കറും പ്രഗതി ബാൻഡും ഇത് രണ്ടാം തവണയാണ് ഖത്തറിൽ എത്തുന്നത്. ഇത്തവണത്തെ സംഗീതവിരുന്നിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.

പത്രസമ്മേളനത്തിൽ കെഎസ് ഹരിശങ്കർ, പ്രഗതി ബാന്റ് മാനേജർ ഗാധ, ടേസ്റ്റി ടീ മാനേജിംഗ് ഡയറക്ടർ അഷറഫ്, റഹീബ് മീഡിയ ബിസിനസ് ഡയറക്ടർ ഷാഫി പാറക്കൽ, പ്രഗതി ബാന്റ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

ടിക്കറ്റ്സിനായി 33130070 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്കൂടാതെ ക്യു ടിക്കറ്റ്സിലും ലഭിക്കും. വൈകിട്ട് 6 മണിമുതൽ പ്രവേശനം ലഭിക്കും.

Most Popular