Wednesday, May 18, 2022
HomeGulfഎന്റെ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിന് ദോഹയിൽ തുടക്കമായി

എന്റെ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിന് ദോഹയിൽ തുടക്കമായി

എന്റെ പാർട്ടിക്ക് എന്റെ ഹദിയ കാമ്പയിന് ദോഹയിൽ തുടക്കമായി. കെ എം സി സി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ  കെ എം സി സിയുടെ സംസ്ഥാന നേതാക്കൾ, ഉപദേശക സമിതി അംഗങ്ങൾ, വിവിധ ജില്ലാ ഏരിയ ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ  ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡണ്ടും, വാണിജ്യ പ്രമുഖനുമായ എം പി ഹസ്സൻ കുഞ്ഞി ഉദ്ഘാടനം നിർവ്വഹിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിലും സന്നദ്ധ പ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുന്ന ഒരു പ്രസ്ഥാനത്തിന് ഈ പരിശുദ്ധ മാസത്തിൽ മനസ്സറിഞ്ഞു സമ്മാനം നൽകുന്നതിൽ സന്തോഷം മാത്രമേയുള്ളൂ എന്ന് ഹസ്സൻ കുഞ്ഞി അഭിപ്രായപ്പെട്ടു.
ഒരു പ്രസ്ഥാനത്തിന്റെ കാമ്പയിന് എന്റേത് എന്ന് ചേർത്ത് പേരിടുന്നതിൽ നിന്നുതന്നെ പ്രവർത്തകർക്ക് പ്രസ്ഥാനവുമായുള്ള ആത്മബന്ധം വിലയിരുത്താവുന്നതാണെന്നും നാട്ടിൽ സംഘടനാ പ്രവർത്തന കാലം മുതൽ മുസ്ലിം ലീഗ് നേതാക്കളുമായും മറ്റും തനിക്കുകയിരുന്ന ആത്മബന്ധത്തിന്റെ തുടർച്ചയാണ് കെ എം. സി. സി പ്രവർത്തകരും നേതാക്കളുമായും നിലനിർത്തുന്നത് ഐ സി സി മുൻ അദ്ധ്യക്ഷനും, വ്യാപാര പ്രമുഖനുമായ മണികണ്ഠൻ അഭിപ്രായപ്പെട്ടു.
അബ്ദുൽ അസീസ് നരിക്കുനി സ്വാഗതം പറഞ്ഞു. എസ് എ എം ബഷീർ അദ്ധ്യക്ഷനായ യോഗത്തിൽ കെ പി മുഹമ്മദലി ഹാജി നന്ദി പറഞ്ഞു.
അബ്ദുൽ നാസർ നാച്ചി, എ വി അബൂബക്കർ അൽ ഖാസിമി, ബേക്കൽ സാലി ഹാജി, മുസ്തഫ കടലൂർ (തമിഴ്‌നാട്), ലുക്മാനുൽ ഹഖീം, അബ്ദുസ്സലാം വീട്ടിക്കൽ, ബഷീർ ഖാൻ, കെ മുഹമ്മദ് ഈസ, കെ വി മുഹമ്മദ്, താഹിർ താഹക്കുട്ടി, മുട്ടം മഹമൂദ് , ചേലാട്ട് അബ്ദുൽ ഖാദർ, സി വി ഖാലിദ്,     തുടങ്ങിയവർ സംസാരിച്ചു.

Most Popular