Friday, January 28, 2022
HomeGulfനടുമുറ്റം ഖത്തറിൻറെ പച്ചക്കറി തൈ വിതരണങ്ങൾക്ക് തുടക്കമായി

നടുമുറ്റം ഖത്തറിൻറെ പച്ചക്കറി തൈ വിതരണങ്ങൾക്ക് തുടക്കമായി

ദോഹ: വിഷരഹിതമായ പച്ചക്കറികള്‍ അടുക്കളത്തോട്ടത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൾച്ചറൽ ഫോറം വനിതാ കൂട്ടായ്മ നടുമുറ്റം ഖത്തർ എല്ലാ വർഷവും നടത്തി വരുന്ന പച്ചക്കറി തൈകളുടെ വിതരണത്തിന് തുടക്കമായി. നടുമുറ്റത്തിൻറെ വിവിധ ഏരിയകളിൽ നിന്നായി തക്കാളി, പടവലം, കാബേജ്,വഴുതനങ്ങ തുടങ്ങിയ  വൈവിധ്യമാര്‍ന്ന പച്ചക്കറി തൈകളാണ് സൗജന്യമായി  വിതരണം ചെയ്തത്.
ലത കൃഷ്ണ,  അംബര പവിത്രന്‍ എന്നിവർ ദോഹ, മതാർ ഖദീം ഏരിയയുടെയും തൈ വിതരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഷാഹിദ,നുഫൈസ, സജ്‌ന സാക്കി, ഹുമൈറ എന്നിവർ ഐൻ ഖാലിദ്,മഅ്മൂറ, ദോഹ   മതാർഖദീം ഏരിയകളിൽ നേതൃത്വം നൽകി.അടുത്ത ദിവസം  മറ്റു  ഏരിയയിൽ തൈ വിതരണം തുടരുമെന്ന് നടുമുറ്റം ഭാരവാഹികൾ അറിയിച്ചു .

Most Popular