ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തടഞ്ഞ് അബു സമ്ര തുറമുഖ അധികൃതർ. കാറിന്റെ പാർട്‌സുകൾക്കുള്ളിൽ രഹസ്യമായി ഒളിപ്പിച്ച് വിവിധതരം മയക്കുമരുന്ന് ഗുളികകൾ കടത്താനായിരുന്നു ശ്രമം.
നിരോധിത പ്രെഗബാലിൻ എട്ട് ഗുളികകളും ക്യാപ്റ്റഗോണിന്റെ 10 ഗുളികകളും പിടിച്ചെടുത്തവയിലുണ്ട്. പിടിച്ചെടുത്ത ഗുളികകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
അനധികൃത വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അധികൃതർ തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വികസിത സംവിധാനങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുന്നു.