ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. ലാൻഡ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ ആണ് മയക്കുമരുന്ന് ഗുളികകളുടെ ശേഖരം കണ്ടെത്തി പിടികൂടിയത്. അബു സമ്ര അതിർത്തിയിൽ നടന്ന വാഹന പരിശോധനയിൽ നിരോധിത ഗുളികകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കാറിനുള്ളിൽ നിന്ന് 90 ന്യൂറോപ്ലെക്‌സും (ഗാബാപെന്റിൻ) 340 ഗുളികകളും കണ്ടെത്തി.

അടുത്തിടെ, എയർ കാർഗോ, പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിന്റെ തപാൽ കൺസൈൻമെന്റ് ഡിപ്പാർട്ട്‌മെന്റ്, മിഠായികൾ അടങ്ങിയ ഷിപ്പ്‌മെന്റിനുള്ളിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയിരുന്നു.