ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച നടന്ന പരിപാടിയിൽ പങ്കെടുത്ത് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി. ഇന്ന് രാവിലെയാണ് അമീര്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ മത്സരവേദിയിലെത്തിയത്. തുടർന്ന് സമീപമുള്ള പാര്‍ക്കിലെ നടപ്പാതയിലൂടെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്ന അമീര്‍, കായിക അഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യപരമായ ജീവിതരീതിയെക്കുറിച്ചും സംവദിച്ചു.