അബുദാബി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന അണുനശീകരണ യജ്ഞം ഇന്ന് അവസാനിക്കും. ജൂലൈ 16 നായിരുന്നു അണുനശീകരണ പരിപാടി ആരംഭിച്ചത്. അർധരാത്രി മുതൽ പുലര്‍ച്ചെ അഞ്ചു വരെ പുറത്തിറങ്ങാനോ വാഹനങ്ങളിൽ സഞ്ചരിക്കാനോ ഉള്ള വിലക്ക് നിലനിന്നിരുന്നു. അണുനശീകരണ യജ്ഞവുമായി സഹകരിച്ച പൊതുജനങ്ങൾക്ക് അധികൃതർ നന്ദി അറിയിച്ചു. കൂടാതെ, സുരക്ഷാ നിയമങ്ങൾ തുടർന്നും പാലിക്കാൻ ആഹ്വാനം ചെയ്തു.