ദോഹ: ആർ എസ് സി ഖത്വർ നാഷനൽ ‘തർതീൽ’22 ദോഹ ജേതാക്കൾ. മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടന്ന ഗ്രാൻഡ് ഫിനാലെയിൽ . ദോഹ, എയർപോർട്ട് സെൻട്രലുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. നാലു വിഭാഗങ്ങളിലായി തിലാവത്, ഹിഫ്ള്, ഗവേഷണ പ്രബന്ധം, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് തുടങ്ങി പത്തൊൻപത് ഇനങ്ങളിലായിരുന്നു മത്സരം.
ഐ സി എഫ് ഖത്വർ നാഷനൽ സെക്രട്ടറി ബഷീർ പുത്തൂപ്പാടം സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് മുഹമ്മദ് അസ്ലം ജിഫ്രി (ശ്രീലങ്ക) പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുഹമ്മദ് അബ്ദുറഹ്മാൻ മദനി സന്ദേശപ്രഭാഷണം നടത്തി. ഖുർആൻ മാനവിക പക്ഷത്ത് നിന്ന് സമൂഹത്തെ മുന്നോട്ടു നയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാപന സംഗമത്തിൽ നൗഫൽ ലത്തീഫി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി പേരാമ്പ്ര,ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫി, മൊയ്തീൻ ഇരിങ്ങല്ലൂർ, ഹബീബ് മാട്ടൂൽ സംസാരിച്ചു. ശംസുദ്ധീൻ സഖാഫി സ്വാഗതവും ശംസുദ്ധീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.