Wednesday, July 6, 2022
HomeGulfമലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കരുവാരകുണ്ട് തരിശ് സ്വദേശി കണക്കഞ്ചേരി മുജീബുറഹ്‌മാന്‍ (48) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണം. ജിദ്ദയില്‍ കാര്‍ ഹറാജിനടുത്ത താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

അല്‍ ദുറാഖ് വെള്ള കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പിതാവ്: മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: തസ്‌നിമ ആലുങ്ങല്‍, മക്കള്‍: അഹ്ഷാന്‍ (യു.എ.ഇ), അംജദ്, അന്‍ഷ, സഹോദരങ്ങള്‍: നാസര്‍, നജീബ്, അഷ്‌റഫ്, ആബിദ, സുനീറ.

Most Popular