നാട്ടോർമകളിൽ സംഗമം നാളെ

ദോഹ: ഐ സി എഫ് സ്നേഹകേരളം ക്യാമ്പയിന്റെ ഭാഗമായി അസീസിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹത്തണലിൽ നാട്ടോർമകളിൽ സംഗമം ഫെബ്രുവരി 24 വെള്ളിയാഴ്ച വൈകിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കും. കാസറഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന് പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിക്കും. എസ് എസ് എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി മജീദ് അരിയല്ലൂർ പ്രേമേയ പ്രഭാഷണം നടത്തും. സുരേഷ് കരിയാട് (WMC), ഓ എ കരീം(KMCC),അൻസാർ അരിമ്പ്രAUTHORS FORUM), സക്കറിയ സലാലുദ്ധീൻ (24 NEWS),വാസു വാണിമേൽ (KPAQ),ബഷീർ പെരിങ്ങത്തൂർ (RSC), തുടങ്ങിയ സാമൂഹീക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും