എൻ സി പി ഓവർസീസ് സെൽ യുഎഇ നാഷണൽ കമ്മിറ്റി ഭാരവാഹികൾ നവാബ് മാലിക്കുമായി കൂടിക്കാഴ്ച നടത്തി

ഷാർജ: എൻ സി പി ഓവർസീസ് സെൽ യു എ ഇ നാഷണൽ കമ്മിറ്റി ഭാരവാഹികൾ മഹാരാഷ്ട്ര എന്റർപ്രണർ ഷിപ് ആൻഡ് സ്‌കിൽ ഡവവലപ്‌മെന്റ് മിനിസ്റ്റർ നവാബ് മാലിക് മായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ വിവിധ എയർ പോർട്ടുകളിൽ പിസിആർ ടെസ്റ്റിന്റെ പേരിൽ പ്രവാസികളുടെ പക്കൽ നിന്നും അധിക തുക ഈടാക്കുന്നത് സംബന്ധിച്ചുള്ള ആശങ്ക ഭാരവാഹികൾ അദ്ദേഹത്തെ ധരിപ്പിച്ചു. യു എ ഈ യിലെ വിവിധ എയർ പോർട്ടുകളിൽ വന്നിറങ്ങുന്ന ആയിരക്കണക്കിന്‌ പ്രവാസികൾക്ക് യു എ ഇ യുടെ ഭരണകൂടം സൗജന്യമായി പിസിആർ ടെസ്റ്റും
ഗുണ നിലവാരമുള്ള വാക്സിനും മറ്റ് ആരോഗ്യ സൗകര്യങ്ങളും സൗജന്യമായി നല്കുമ്പോൾ ഇതിന്റെ പേരിൽ സ്വന്തം നാട്ടിൽ പൗരന്മാർക്ക് നേരെ നടക്കുന്നത് പകൽ കൊള്ളയാണെന്നും സൗജന്യമാക്കണമെന്നും, ഇനി ചാർജ് ഈടാക്കിയെ പറ്റു എങ്കിൽ പരമാവധി 1000 രൂപയിൽ കൂടുതൽ സാധാരണക്കാരായ പ്രവാസികളുടെ മേൽ ചുമത്തുന്നത് അന്യായമാണെന്നും മഹാരാഷ്ട്ര ക്യാബിനറ്റ് മിനിസ്റ്റർ നവാബ് മാലിക് സാഹിബ് അഭിപ്രായപ്പെട്ടു.

ഒ എൻ സിപി ദേശീയ ഭാരവാഹികളുടെ ഈ വിഷയത്തിലെ പരാതി പാർട്ടി ദേശീയ നേതൃത്വവുമായി ആലോചിച്ചു ബന്ധപെട്ട എം പി മാർ മുഖേന കേന്ദ്ര സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ട് വന്നു സത്വര നടപടികൾ സ്വീകരിക്കാൻ മുൻകൈ എടുക്കാം എന്നു അദ്ദേഹം ഉറപ്പ് നൽകി.
നാട്ടിലെയും പ്രവാസ ലോകത്തെയും മറ്റു സാമൂഹിക രാഷ്ട്രീയ കാര്യങ്ങളും ചർച്ച വിഷയമായി .
ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ജനം തിരിച്ചറിഞ്ഞു തുടങ്ങി എന്നും വർഗീയ മുതലെടുപ്പ് നടത്തി ഇത് വരെ മുന്നേറിയപ്പോലെ ഇനി നടപ്പില്ലെന്നും ആസന്നമായ യു പി ഇലക്ഷനിൽ അത് പ്രതിഫലിക്കുമെന്നും കാര്യങ്ങൾ പഴയ പോലെ അത്ര എളുപ്പം ആവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കങ്കണ റണാവത്, ആര്യൻ ഖാൻ – സമീർ വാങ്കടെ വിഷയങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളും , കടുത്ത നിലപാടുകളും വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും അദ്ദേഹം സൂചന നൽകി. ഭാരവാഹികൾ ആയ രവി കൊമ്മേരി, സിദ്ധിഖ് ചെറുവീട്ടിൽ, ബാബു ലത്തീഫ്, ജിമ്മി കുര്യൻ, ജോസഫ്‌ ചാക്കോ തുടങ്ങിയവർ സംബന്ധിച്ചു.