Saturday, August 20, 2022
HomeGulfനീരജ് ചോപ്രയുടെ സുവർണ നേട്ടം അഭിമാനകരം: ഡോ. അൻവർ അമീൻ

നീരജ് ചോപ്രയുടെ സുവർണ നേട്ടം അഭിമാനകരം: ഡോ. അൻവർ അമീൻ

ദുബൈ: ടോക്കിയോ ഒളിംപിക്സിൽ ഇൻഡ്യയുടെ നീരജ് ചോപ്ര അത്‌ലറ്റിക്സിൽ നേടിയ സ്വർണം ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണെന്ന് കേരള അത്‌ലറ്റിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. അൻവർ അമീൻ ചേലാട്ട് പ്രസ്താവനയിൽ പറഞ്ഞു. ടോക്കിയോ ഒളിംപിക്സിൽ ഇൻഡ്യ നേടിയ ഈ സ്വർണ്ണം ഏറ്റവും മികച്ച നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻഡ്യൻ അത്‌ലറ്റിക്സ് ഫെഡറേഷൻ കോർ കമ്മിറ്റി അംഗമെന്ന നിലയിൽ, തീർച്ചയായും ഈ ചരിത്ര നേട്ടം ഇൻഡ്യയിലെ വിവിധ അത്‌ലറ്റിക്സ് അസോസിയഷനുകളുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതായിരിക്കുമെന്ന് കരുതുന്നു. ആവേശവും ഊർജ്ജവും പകരുന്നതായിരിക്കും.

അത്‌ലറ്റിക്സിൽ ഇന്ത്യക്ക് വലിയ ഉയരങ്ങൾ എത്തിപ്പിടിക്കാനാകുന്ന തരത്തിലുള്ള മികച്ച ഒരു കാൽവെപ്പ് നടത്താൻ ഈ വിജയം സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
വളർന്ന് വരുന്ന അത്‌ലറ്റിക്സുകളെ സംബന്ധിടത്തോളം ഈ വിജയം പുത്തനുണർവ് പകരുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ അത്‌ലറ്റിക്സ് അസോസിയേഷനുകൾക്ക് പ്രത്യേകമായ പ്രവർത്തന പദ്ധതി തയ്യാറാക്കുന്നതിൽ ഈ വിജയം ഒരു ശക്തമായ പ്രചോദനമായി മാറുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.ടി ഉഷ ലോസ് ഏഞ്ചലസിൽ നടത്തിയ പ്രകടനത്തോടെ തന്നെ നമ്മുടെ കായിക മേഖലയിൽ, വിശേഷിച്ചും അത്‌ലറ്റിക്സിൽ ശക്തമായ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതായിരുന്നു പക്ഷേ അതിനു കഴിഞ്ഞിട്ടില്ല. അസാധാരണമായ ഒരു വിജയം എത്തിപ്പിടിച്ച ഈ ഘട്ടത്തിലെങ്കിലും അത്തരത്തിലുള്ള പ്രവർത്തനത്തിന് പദ്ധതികൾ രൂപികരിക്കുന്നതിലേക്ക് ഇതൊരു നിർണ്ണായകമായ വഴിത്തിരിവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.

Most Popular